Friday, October 25, 2019




                               ലിറ്റില്‍കൈറ്റ്‍സ് അംഗങ്ങള്‍ ബ്ലോഗിന്റെ പണിപ്പുരയില്‍

                          കലേല്‍സവം - മഴയില്‍ക്കുളിച്ച്  ജി എച്ച് എസ് എസ് ചായ്യേത്ത്

                                 കലോല്‍സവം - മഴയില്‍ക്കുളിച്ച് ചായ്യേത്ത് സ്കൂള്‍



Sunday, October 20, 2019

        കലോത്സവ കമ്മിറ്റി കൺവീനർമാരുടെയും  ചെയർമാന്മാരുടെയും  യോഗത്തിൽ നിന്ന് 

Sunday, October 6, 2019

ചിറ്റാരിക്കൽ ഉപജില്ലാ സ്കൂൾ കലോത്സവം ഫണ്ട് ശേഖരണത്തിൻറെ ഉദ്ഘാടനവും , ലോഗോ പ്രകാശനവും:                             ചായ്യോത്ത്: ചിറ്റാരിക്കൽ ഉപജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനവും, ഫണ്ട് ശേഖരണത്തിൻറെ ഉദ്ഘാടനവും നടന്നു.. ജി.എച്ച്.എസ്.എസ്. ചായ്യോത്ത് സ്കൂളിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ വെച്ചാണ് ലോഗോ പ്രകാശനവും ഫണ്ട് കൈമാറലും നടന്നത്. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും, കലോത്സവത്തിൻറെ സാമ്പത്തിക കാര്യ ചെയർമാനുമായ ശ്രീ.കെ.പി..നാരായണ നാണ് ലോഗോയുടെ പ്രകാശനം നിർവ്വഹിച്ചത്. പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.വി.ഭരതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പബ്ലിസിറ്റി കൺവീനർ ശ്രീ.കെ.ബി സജിത് കുമാർ  സ്വാഗതം പറഞ്ഞു. ലോഗോ രൂപ കല്പന ചെയ്ത, ജി.എച്ച്.എസ്.എസ്.ചായ്യോത്ത് പ്ലസ് വൺ വിദ്യാർത്ഥിനി നവനീത ജയനെ പി.ദീപേഷ് കുമാർ സദസ്സിന് പരിചയപ്പെടുത്തി.  പ്രിൻസിപ്പാൾ ശ്രീ.ടി.വി..പ്രകാശൻ, ഹെഡ്മാസ്റ്റർ ശ്രീ. സി. കുഞ്ഞിരാമൻ, മുൻ പഞ്ചായത്ത് മെമ്പർ ശ്രീ.സി..ഗംഗാധരൻ, മുൻ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.കുമാരൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ശ്രീ.ടി.വിഷ്ണു നമ്പൂതിരി നന്ദി പ്രകടനം നടത്തി.ചടങ്ങിൽ വെച്ച് ശ്രീ.സി.നാരായണൻ, ശ്രീ.കെ.പി..നാരായണന് തുക കൈമാറി കലോത്സവ ഫണ്ട് ശേഖരണത്തിൻറെ ഉദ്ഘാടനവും നടന്നു.